പിണറായി വിജയനോട് ഇനി മത്സരിക്കാനില്ല; കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ

No to contest in the election against Pinarayi Vijayan, says Mambaram Divakaran 

പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെപിസിസി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ. കണ്ണൂരിലെ ചില നേതാക്കളുടെ സമീപനം സഹിക്കാൻ കഴിയുന്നില്ലെന്നും ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞു. 

‘ഇനി പിണറായി വിജയനോട് മത്സരിക്കാനില്ല. പിണറായി വിജയനോട് ഇനിയും മത്സരിക്കണമെന്ന് പാർട്ടി ഹെെക്കമാൻഡ് പറഞ്ഞാൽ ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ എനിക്ക് ഉത്തരവാദിത്തമുണ്ട്’. മമ്പറം ദിവാകരൻ പറഞ്ഞു. 2016ൽ ധർമ്മടം നിയോജന മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിക്കാൻ സ്വയം സന്നദ്ധനായി മുന്നിട്ടിറങ്ങിയ നേതാവാണ് ദിവാകരൻ. 

പിണറായി വിജയനുമായി വ്യക്തപരമായി നല്ല അടുപ്പമുണ്ട്. എന്നാൽ രാഷ്ട്രീയമായ വിയോജിപ്പുമുണ്ട്. കണ്ണൂർ കോൺഗ്രസിലെ ചില വ്യക്തികളുടെ സമീപനം കാരണമാണ് തനിക്ക് മടുപ്പുളവാക്കുന്നതെന്നും അതിനാൽ ഇത്തവണ പിണറായിക്കെതിരെ മത്സരിക്കാനില്ലെന്നും ദിവാകരൻ വ്യക്തമാക്കി. അമ്പത് വർഷമായി കോൺഗ്രസിൽ പ്രവർത്തിച്ചിട്ടും തനിക്ക് അർഹമായ അംഗീകാരം കിട്ടിയിട്ടില്ലെന്നും അതിന് കാരണം ചിലരുടെ പ്രത്യേക താൽപര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

content highlights: No to contest in the election against Pinarayi Vijayan, says Mambaram Divakaran