താണ്ഡവ് വെബ്സീരീസുമായി ബന്ധപെട്ട് പ്രതിഷേധം ശക്തം; സെയ്ഫ് അലിഖാന് പ്രത്യേക സുരക്ഷ ഒരുക്കി മഹാരാഷ്ട്ര സർക്കാർ

Tandav web series controversy, Saif Ali Khan gets Special security, Ali Abbas Zafar

താണ്ഡവ് വെബ്സീരീസുമായി ബന്ധപെട്ട വിവാദം ശക്തമാകുന്ന സാഹചര്യത്തിൽ നടൻ സെയ്ഫ് അലിഖാന് പ്രത്യേക സുരക്ഷ നൽകി മുംബൈ പോലീസ്. ഹിന്ദു മതവികാരം വ്രണപെടുത്തിയെന്ന് ആരോപിച്ച് രാഷ്ട്രീയ നേതാക്കളുൾപെടെ നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് മഹാരാഷ്ട്ര സർക്കാർ നടന് പ്രത്യേക സുരക്ഷ നൽകാൻ തീരുമാനിച്ചത്.

അതേസമയം വെബ്സീരീസിന്റെ അണിയറ പ്രവർത്തകർക്കെതിരെ ഉത്തർ പ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഖ്ലൌവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്റ്റേഷനിലെ തന്നെ എസ്ഐയുടെ പരാതിയിലാണ് കേസ്. മതസ്പർധ ഉണ്ടാക്കി ആരാധനാലയത്തെ അപകീർത്തിപെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേശ്ടാവ് ശലഭ് മണി ത്രിപാഠി എഫ്ഐആറിന്റെ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ ജനങ്ങളുടെ വികാരത്തെ തൊട്ടു കളിക്കാൻ ശ്രമിച്ചാൽ അത് പൊറിക്കില്ലെന്നാണ് ത്രിപാഠി ഇതോടൊപ്പം കുറിച്ചത്. മധ്യപ്രദേശ് സർക്കാരും വെബ് സീരീസിനെതിരെ പരാതി നൽകാൻ തീരുമാനിച്ചിരിക്കുയാണ്. ആർക്കും മറ്റുള്ളവരുടെ വിശ്വാസങ്ങളെ മുറിപെടുത്താനുള്ള അധികാരമില്ലെന്ന് മധ്യപ്രേദശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാൻ പറഞ്ഞു.

Content Highlights; Tandav web series controversy, Saif Ali Khan gets Special security, Ali Abbas Zafar