ആമസോൺ പരമ്പര താണ്ഡവിൽ തിരുത്തലുകൾ നടത്താൻ ഒരുങ്ങി നിർമാതാക്കൾ

amazon series tandav to remove controversial content

മതവികാരം വ്രണപെടുത്തിയെന്ന പരാതിയിൽ കേസെടുക്കപെട്ട ആമസോൺ പരമ്പരയായ താണ്ഡവിൽ തിരുത്തലുകൾ നടത്താൻ നിർമാതാക്കൾ. കേന്ദ്ര വാർത്താ വിതരണ പ്രേക്ഷണകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ രണ്ടാം വട്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.

“നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വികാരത്തെ ഞങ്ങൾ മാനിക്കുന്നു. ഒരു വ്യക്തിയുടെയോ ജാതിയുടേയോ സമൂഹത്തിന്റേയോ മത വിശ്വാസങ്ങളുടെയോ വികാരങ്ങൾ വ്രണപെടുത്താനോ ഏതെങ്കിലും സ്ഥാപനത്തെയോ രാഷ്ട്രീയ പാർട്ടിയെയോ അവഹേളിക്കുവാനോ ഞങ്ങൾ ഉദ്ധേശിച്ചിരുന്നില്ലെന്ന്” സംവിധായകൻ അബ്ബാസ് അലി സഫർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

തിങ്കളാഴ്ച നിരുപരാധികം ക്ഷമ ചോദിക്കുകയും വിശദീകരണം നൽകിയതിനും ശേഷമാണ് ഇത്തരത്തിലൊരു പുതിയ നീക്കം. കേന്ദ്ര മന്ത്രാലയവും ആമസോൺ പ്രതിനിധികളും പരമ്പര നിർമാതാക്കളും തമ്മിൽ നടത്തിയ രണ്ട് ദിവസം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് വിവാദ ഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്.

Content Highlights; amazon series tandav to remove controversial content