മാനസികമായി കരുത്തില്ലാത്ത കർഷകരാണ് ജീവനൊടുക്കിയതെന്ന് കർണാടക കൃഷിമന്ത്രി ബിസി പാട്ടീൽ. മൈസൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. മാനസിക പ്രശ്നങ്ങളുള്ള കർഷകരാണ് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നവർ ഭീരുക്കളാണെന്നും അതിന് സർക്കാരിനെ കുറ്റപെടുത്താൻ സാധിക്കില്ലെന്നും അദ്ധേഹം പ്രതികരിച്ചു.
കൃഷിക്കാരെ കൂടാതെ വ്യവസായികളും ജീവനൊടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ മരണങ്ങളും കർഷകരുടെ ആത്മഹത്യയാണെന്ന് വിശേഷിപ്പിക്കാനാകില്ല. ആശ്രിതരുടെ ഭാവിയെ കുറിച്ച് ചിന്തിക്കാതെ ജീവിതം അവസാനിപ്പിക്കുന്ന കർഷകർ ഭീരുക്കളാണ്. നിങ്ങൾ ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിൽ പോയി ആശ്വസിപ്പിച്ചതു കൊണ്ട് ഈ പ്രവണത നിലയ്ക്കില്ല. തങ്ങളുടെ ആത്മ വിശ്വാസം വർധിപ്പിക്കാൻ കർഷകർ തയ്യാറാകണമെന്നും കൃഷിമന്ത്രി പ്രതികരിച്ചു.
Content Highlights; cannot blame govt. for suicide says Karnataka Agri minister