കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിന് വെളിയില്‍ കഴിയുന്ന വിപിന്‍ ലാലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി വിചാരണ കോടതി. നാളെ കോടതിയില്‍ ഹാജരാക്കാനും അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. വിപിന്‍ ലാലിനെ വിട്ടയച്ചതിന്റെ രേഖകളുമായി കോടതിയില്‍ ഹാജരാകാന്‍ ജയില്‍ സൂപ്രണ്ടിനെയും അറിയിച്ചിട്ടുണ്ട്.
വിചാരണ കഴിയും വരെ മാപ്പ് സാക്ഷികളെ ജയിലില്‍ നിന്ന് വിട്ടയയ്ക്കരുതെന്ന ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് കോടതി ഇന്നലെ വിശദമായി വാദം കേട്ടിരുന്നു. വിയ്യൂര്‍ ജയിലില്‍ നിന്ന് വിപിന്‍ ലാല്‍ പുറത്ത് പോയ വിവരം പ്രതിഭാഗമാണ് കോടതിയെ ധരിപ്പിച്ചത്. തുടര്‍ന്ന വിയ്യൂര്‍ ജയില്‍ സൂപ്രണ്ടും അന്വേഷണ ഉദ്യോഗസ്ഥനും ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും. കേസിലെ മാപ്പു സാക്ഷിയായ വിപിന്‍ ലാലിനെ ഭീക്ഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചതും കണക്കിലെടുത്താണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്.
Content Highlight: Court ordered to take Vipin Lal on Custody