കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം; തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം എന്നും ഈ കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് സംഘിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

വിമാനത്താവളം കൈമാറ്റം സംബന്ധിച്ച അപ്പീൽ സുപ്രീംകോടതിയിൽ നിലനിൽക്കെയാണ് നടപടി. കൈമാറ്റം വികസനത്തിനല്ല. നിയമ നടപടികൾക്കായി സർക്കാർ ചുമചലപെടുത്തിയിരുന്ന അഭിഭാഷക സംവിധാനം ഫലപ്രദമാണ്. അവർ ദുസ്വാധീനത്തിന് വഴങ്ങുന്നവരല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അഭിഭാഷകന് അദാനിയുമായുള്ള ബന്ധം പിടി തോമസ് ചൂണ്ടിക്കാട്ടിയതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂർ വിമാനത്താവളത്തിൽ കഴിഞ്ഞ നവംബർ വരെ 20 ലക്ഷം യാത്രക്കാരാണ് വന്നു പോയത്. റൺവെ 4000 മീറ്ററായി മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Content Highlights; Pinarayi Vijayan about Trivandrum airport hand over to Adani group