അനധികൃ സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ശശികലയുടെ ജയിൽ മോചനത്തോട് അനുബന്ധിച്ച് വൻ വരവേഷപ്പ് നൽകാനൊരുങ്ങി ഇരിക്കുകയാണ് അമ്മ മക്കൾ മുന്നേറ്റ കഴകം. ബംഗ്ളൂരുവിൽ നിന്നും ചെന്നൈ വരെ വാഹന റാലി നടത്താനാണ് തീരുമാനം. ചെന്നൈയിൽ പ്രവർത്തകരെ അണിനിരത്തി ശക്തി പ്രകടനം നടത്താനും എഐഡിഎംകെ ദിനകരപക്ഷം തീരുമാനിച്ചിട്ടുണ്ട്. സ്വീകരണ പരിപാടികൾ നിശ്ചയിക്കുന്നതിനായി പ്രവർത്തകരെ നിയോഗിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയിൽ മോചനം ആ മാസം 27 ന് ഉണ്ടാകുമെന്നാണ് അവരുടെ അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. തമിഴ്നാട് തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ശശികലയുടെ ജയിൽ മോചനം. അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി വടുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. ഈ സാഹചര്യത്തിൽ കൂടിയാണ് അണ്ണാ ഡിഎംകെ ഉന്നതാധികാര യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.
മറ്റ് രാഷ്ട്രീയ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചുവെങ്കിലും അമ്മ മക്കൾ മുന്നേറ്റ കഴകം ശശികലക്കായി കാത്തിരിക്കുകയാണ്. ബെഗ്ളൂരുവിൽ നിന്ന് ചെന്നൈ വരെയുള്ള യാത്രം ശക്തി പ്രകടന മാറ്റും. പരപ്പന അഗ്രഹാര ജയിലിൽ വാഹന റാലിയായി ശശികലയെ ആനയിക്കും. ചെന്നൈയിൽ സഹപ്രവർത്തകരെ അണിനിരത്തി പ്രചരണത്തിന് തുടക്കം കുറിക്കും ശശികലക്ക് ഒപ്പം തന്നെ വളർത്തു പുത്രൻ സുധാകരനും ഇളവരശിയും ജയിൽ മോചിതരാകും.അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശിക്ഷയായി വിധിച്ചത്.
Content Highlights; Sasikala jail release