റിപ്പബ്ലിക് ദിന പരേഡിൽ സ്വാമിയേ ശരണമയ്യപ്പ കാഹളം മുഴങ്ങും

The Warcry of Brahmos Missile Regiment is 'Swamiye Saranam Ayyappa'

ജനുവരി 26ന് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ സ്വാമിയേ ശരണമയ്യപ്പ മുഴങ്ങും. 861 ബ്രഹ്മോസ് മിസെെൽ റജിമെൻ്റിൻ്റെ കമൻ്റാണ് സ്വാമിയെ ശരണമയ്യപ്പ എന്നത്. ജനുവരി 15ന് ആർമി ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അതിൻ്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. അതിൻ്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

ഇന്ത്യൻ സെെനത്തിൽ പുതുതായി ഉൾപ്പെടുത്തിയ റഫാൽ യുദ്ധവിമാനങ്ങളും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. വ്യോമസേനയുടെ 30 വിമാനങ്ങളും ഇന്ത്യൻ സെെന്യത്തിൻ്റെ നാല് വിമാനങ്ങളും ഫ്ലെെപാസ്റ്റിൽ പങ്കെടുക്കും. വെർട്ടിക്കൽ ചാർലി ഘടനയിലാകും റഫാലിൻ്റെ പരേഡ്. താഴ്ന്ന ഉയരത്തിൽ പറക്കുകയും ലംബമായി മുകളിലേക്ക് കുതിക്കുകയും ചെയ്യുന്ന വിമാനം ഉയരത്തിൽ പ്രകടനങ്ങൾ നടത്തുന്ന രീതിയാണ് വെർട്ടിക്കൽ ചാർലി. 

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ എട്ടെണ്ണമാണ് ഇതുവരെ എത്തിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ ബാക്കിയുള്ളവയും സെെന്യത്തിൻ്റെ ഭാഗമാകും. 

content highlights: The Warcry of Brahmos Missile Regiment is ‘Swamiye Saranam Ayyappa’