രാജ്യത്ത് അരങ്ങേറുന്ന അപരിഷ്കൃതമായ യുദ്ധം അവസാനിപ്പിക്കണം; ജോ ബൈഡൻ

Every disagreement doesn't have to be a cause for total war says, Biden

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി സ്ഥാനമേറ്റ ജോ ബൈഡൻ ആഹ്വാനം ചെയ്തത് ഐക്യത്തിന്. തന്റെ ഭരണരീതി ട്രംപിന്റേതിൽ നിന്നും തികച്ചും വ്യത്യസ്ചതമായിരിക്കുമെന്നും ബൈഡൻ പ്രസംഗത്തിലൂടെ വ്യക്തമാക്കി.

ഐക്യവും സമാധാനവും പുലർത്താനാഗ്രഹിക്കുന്ന ഭരണാധികാരിയായിരിക്കും താനെന്നും ബൈഡൻ പറഞ്ഞു. എല്ലാ ജനങ്ങളുടേയും പ്രസിഡന്റായിരിക്കുമെന്ന് ഉറപ്പ് നൽകിയ ബൈഡൻ രാജ്യത്ത് അരങ്ങേറുന്ന അപരിഷ്കൃതമായ യുദ്ധം അവസാനിപ്പിക്കണമെന്നും പ്രസംഗത്തിൽ ആവശ്യപെട്ടു. തന്റെ പ്രസംഗത്തിനിടെ ഭരണ തന്ത്രത്തെ കുറിച്ച് ബൈഡൻ ഓഡമിപ്പിച്ചു.

പ്രവർത്തന മാർഗത്തിലുള്ള ഏതിനേയും നശിപ്പിക്കുന്ന അഗ്നിയായി ഭരണതന്ത്രം ഒരിക്കലും മാറാനിടയാകരുതെന്നും എല്ലാ അഭിപ്രായവ്യത്യാസങ്ങളും യുദ്ധത്തിന് വഴിയൊരുക്കുന്നതാവരുതെന്നും അഭിസംബോധന പ്രസംഗത്തിൽ ബൈഡൻ ഊന്നിപ്പറഞ്ഞു.

Content Highlights; Every disagreement doesn’t have to be a cause for total war says, Biden