നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് കമൽ ഹാസൻ. 18 വർഷത്തോളം മലയാളികളെ ചിരിപ്പിച്ച ചെറുപ്പക്കാരനായ മുത്തച്ഛനായിരുന്നു അദ്ദേഹമെന്ന് കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു. ഹാസ്യാഭിനയത്തിലൂടെ വളരെ പെട്ടെന്ന് തന്നെ അദ്ദേഹം തനത് മുദ്ര പതിപ്പിച്ചു. അതിലൂടെ മലയാളികളുടെ ഓർമയിൽ വർഷങ്ങളോളം അദ്ദേഹമുണ്ടാകുമെന്നും കമൽഹാസൻ പറഞ്ഞു. പമ്മൽ കെ സംബന്ധം എന്ന ചിത്രത്തിൽ ഉണ്ണികൃഷ്ണൻ സമ്പൂതിരിയും കമൽഹാസനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിനുപുറമെ തമിഴിൽ ചന്ദ്രമുഖിയിൽ രജനികാന്തിനൊപ്പവും കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ സിനിമയിൽ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
ബുധനാഴ്ച വെെകിട്ടോടെ പയ്യനൂരിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. കൊവിഡ് ബാധിച്ച് ഒരാഴ്ചയോളം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
1996ൽ പുറത്തുവന്ന ദേശാടനം ആണ് അദ്ദേഹത്തിൻ്റെ അദ്യ ചിത്രം. ഒരാൾ മാത്രം. മേഘമൽഹാർ, കളിയാട്ടം, മധുരനൊമ്പരക്കാറ്റ്, അങ്ങനെയൊരു അവധിക്കാലത്ത്, കെെക്കുടന്ന നിലാവ്, നോട്ട്ബുക്ക്, രാപ്പകൽ, കല്യാണരാമൻ. ഫോട്ടോഗ്രാഫർ, ലൌഡ് സ്പീക്കർ, പോക്കിരി രാജ, മായമോഹിനി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
content highlights: Kamal Haasan About Unnikrishnan Nampoothiri