സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം തള്ളി. പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുല്ലയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.
അതിനിടെ സ്പീക്കർ തിരഞ്ഞെടുപ്പിൽ ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് രേഖപെടുത്തി വാർത്ത സൃഷ്ടിച്ച ബിജെപി എംഎൽഎ ഒ രാജഗോപാൽ ഇത്തവണ സ്പീക്കർക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു.
സ്പീക്കർ ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കൊപ്പം നിന്ന് അവരുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുക എന്നത് വളരെ ദുഖകരമാണെന്നും അദ്ധേഹം സഭയിൽ വ്യക്തമാക്കി.
Content Highlights; Kerala assembly resolution on speakers removal