തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടാന്‍ ഒരുങ്ങി കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന് ഒപ്പം കെടിഎഫ്‌സി പൂട്ടുമെന്ന മുന്‍ എംഡി അജിത് കുമാരിന്റെയും ജ്യോതിലാല്‍ ഐഎഎസിന്‍രെയും കത്താണ് പുറത്തായത്.
കെറ്റിഡിഎഫ്‌സി മുന്‍ എം.ഡി അജിത്ത് കുമാര്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് അയച്ച കത്തും ഗതാഗത വകുപ്പ് സെക്രട്ടറി കെറ്റിഡിഎഫ്‌സി എംഡിക്ക് ഈ മാസം ആദ്യം അയച്ച കത്തുമാണ് പുറത്ത് വന്നത്. 925 കോടി സ്വകാര്യ നിക്ഷേപമുള്ള കമ്പനിയില്‍ 353 കോടി രൂപ മാത്രമാണ് ബാക്കിയുള്ളതെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ബാധ്യത തീര്‍ത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്. പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച 925 കോടി രൂപ തിരികെ നല്‍കുന്നതിനായിരിക്കും പ്രാമുഖ്യം. ബാധ്യതകളില്‍ 356 കോടി രൂപ കെഎസ്ആര്‍ടിസി തിരികെ നല്‍കും. ബാക്കി തുക സര്‍ക്കാരില്‍ നിന്നും അനുവദിച്ച് ബാധ്യതകള്‍ തീര്‍ക്കാനുമായിരുന്നു യോഗ തീരുമാനം. ജീവനക്കാരെ മറ്റിടങ്ങളിലേക്ക് പുനര്‍ വിന്യസിച്ച ശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
Content Highlight: KTDFC to close as due to Financial Crisis