മലയാള സിനിമയിലെ ഇഷ്ടതാരങ്ങൾ മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജ് സുകുമാരൻ, മംമ്ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. പ്രമുഖ ഛായാഗ്രാഹകനായ രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനവും ഛായഗ്രഹണവും നിർവഹിക്കുന്നത്.
നിർമ്മാണം എ പി ഇന്റർനാഷ്ണൽ ബാനറാണ് നിർഹവിക്കുന്നത്. ശരത് ബാലൻ തിക്കഥയുെ സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ ശങ്കർ, ജഗദീഷ്, സുധീർ കരമന, സുരഭീ ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നു. ജനുവരി 27 നാണ് ചിത്രീകരണം ആരംഭിക്കുന്നത്. എറണാകുളത്ത് ആയിരിക്കും ചിത്രീകരണം നടക്കുന്നത്.
മലയാളത്തിന് പുറമേ നിരവധി തമിഴ് ചിത്രങ്ങളിലും ഛായഗ്രഹണം നിർവഹിച്ചിട്ടുള്ള വ്യക്തിയാണ് രവി കെ ചന്ദ്രൻ. തലസ്ഥാനം, ഏകലവ്യൻ, മാഫിയ, ദി കിംഗ്, ഏഴാം അറിവ്, ഗജനി, ആയുധ എഴുത്ത്, ബോയ്സ്, ബ്ലാക്ക്, സവാരിയ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായഗ്രഹണം ഒരുക്കിയത് അദ്ധേഹമാണ്.
Content Highlights; Prithviraj Unni Mukundan Mamtha in Ravi k Chandran film ‘Bhramam’