സമരവേദിയിൽ വീണ്ടും കർഷക ആത്മഹത്യ; ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം അഞ്ചായി

Rohtak farmer kills himself in Tikri, fifth suicide at a protest

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപെട്ട് നടത്തുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത മറ്റൊരു കർഷകൻ കൂടി ആത്മഹത്യ ചെയ്ത നിലയിൽ. ഡൽഹി ത്രികി അതിർത്തിയിലെ കർഷക സമര വേദിയിലാണ് ജയ ഭഗവാൻ റാണ വിഷം കഴിച്ചത്. 42 വയസ്സായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. കർഷകരുടെ
സമരം ഒത്തു തീർപ്പാക്കാൻ പ്രശ്ന പരിഹാരത്തിന് സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്.

കൂടാതെ രാജ്യത്തെ മുഴുവൻ കർഷകരുടേയും വികാരം മനസ്സിലാക്കി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും കുറിപ്പിൽ ആവശ്യപെട്ടു. ഇതോടെ സമരവേദിയിൽ ജീവനൊടുക്കുന്നവരുടെ എണ്ണം അഞ്ചായി. രാജ്യത്തെ മുഴുവൻ കർഷകരും നിയമത്തിന് എതിരായിട്ടും രണ്ട് മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Content Highlights; Rohtak farmer kills himself in Tikri, fifth suicide at a protest