മുംബൈ: ട്വിറ്ററിലൂടെ വിവാദ പരാമര്‍ശം നടത്തിയ നടി കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് മണിക്കൂറുളോളം നിയന്ത്രിച്ച് ട്വിറ്റര്‍. വിവാദമായ താണ്ഡവ് വെബ് സീരിസിന്രെ അണിയറ പ്രവര്‍ത്തകരുടെ തല വെട്ടണമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കങ്കണ തന്നെ ട്വീറ്റ് നീക്കം ചെയ്തു.
‘ശിശുപാലന്റെ ആദ്യ 99 തെറ്റുകള്‍ ഭഗവാന് കൃഷ്ണന് വരെ ക്ഷമിച്ചു. ആദ്യം നിശബ്ദത പിന്നീട് വിപ്ലവം. അവരുടെ തല വെട്ടാന്‍ സമയമായി.’ എന്നാണ് വിവാദ ട്വീറ്റില്‍ കങ്കണ കുറിച്ചത്. ഇതിന് പിന്നാലെ കങ്കണയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ മണിക്കൂറുകളോളം റീഡ് ഒണ്‍ലി മോഡിലായിരുന്നു.
അതേസമയം, ആമസോണ്‍ പ്രൈം സീരീസായ താണ്ഡവില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. വാര്‍ത്താവിതരണ മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യം വിശദീകരിച്ചത്.
Content Highlight: Twitter’s Brief Action Against Kangana Ranaut Tandav Post