ഫുഡ്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സൂപ്പർകപ്പ് ഫെെനലിൽ നാപ്പോളിക്കെതിരെ നേടിയ ഇരട്ടഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പുതിയ നേട്ടം നൽകിയത്.
1931-55 കാലഘട്ടത്തിൽ കളിച്ചിരുന്ന ജോസഫ് ബിക്കൻ്റെ 759 ഗോളുകൾ എന്ന റെക്കോർഡ് ആണ് റോണാൾഡോ മറികടന്നത്. രാജ്യത്തിനും ക്ലബുകൾക്കുമായി കളിച്ചാണ് 760 ഗോളുകൾ റോണാൾഡോ നേടിയത്.
757 ഗോളുകൾ നേടിയ ബ്രസീൽ ഇതിഹാസ താരം പെലെയെ റോണാൾഡോ നേരത്തെ തന്നെ മറികടന്നിരുന്നു. സ്‌പോര്‍ടിങ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾക്കും ഒപ്പം പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാൾഡോ ഇത്രയും ഗോൾ നേടിയത്.
content highlights: With his latest performance, Cristiano Ronaldo hailed as a most prolific goalscorer