രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചന കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കും.ഭരണപക്ഷവും പ്രതിപക്ഷവും ഗവർണറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. പ്രതികളുടെ കാര്യത്തിൽ, ഗവർണർ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപെട്ട് ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ പ്രമേയം പാസാക്കിയിരുന്നു.
ഏഴ് പ്രതികളേയും മോചിപ്പിക്കണമെന്നായിരുന്നു പ്രമേയത്തിൽ പറഞ്ഞിരുന്നത്. ഇതിനായി തമിഴ്നാട് സർക്കാർ ഗവർണർക്ക് ശുപാർശ നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. ഗവർണറുടെ തീരുമാനം എതിരാകുകയാണ് എങ്കിൽ ഡി.എം.കെ തന്നെ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയേക്കും. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചിട്ടുള്ളത്. 1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാജീവ് ഗാന്ധി ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു.
Content Highlights; rajeev Gandhi murder case