പ്രിയങ്കാ ഗന്ധിയെ മുഴുവൻ പേുകളിലും ചിത്രീകരിച്ച് ഉത്തർ പ്രദേശ് കോൺഗ്രസിന്റെ 2021 ലെ കലണ്ടർ പുറത്തിറക്കി. പ്രിയങ്കയുടെ മുഴുനീള വർണ ചിത്രങ്ങൾ അടങ്ങിയ 12 പേജുള്ള 10 ലക്ഷത്തോളം കലണ്ടറാണ് സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയാകും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് പാർട്ടി വൃത്തങ്ങളിൽ പരക്കുന്ന അഭ്യൂഹം. സമാന രീതിയിലുള്ള മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലും തയ്യാറാക്കിയിട്ടുണ്ടെന്നും ഉത്തർപ്രലൃദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിലാണ് പ്രയങ്കയുടെ ചിത്രം കലണ്ടറിൽ സ്ഥാപിച്ചതെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
ഹത്രാസിൽ ബലാത്സംഗം ചെയ്ത് കൊന്ന പെൺകുട്ടിയുടെ അമ്മയെ പ്രിയങ്ക ഗാന്ധി കെട്ടിപിടിച്ചിരിക്കുന്നതും, സോനഭദ്രയിൽ ജാതി ആക്രമണത്തിനിരയായവരെ സന്ദർശിക്കുന്നത്, വാരണാസിയിൽ വിശുദ്ധ രവിദാസിന്റെ ജന്മവാർഷികത്തിൽ പങ്ക് ചേർന്നത് എന്നിങ്ങനെ പ്രിയങ്കയുടെ വിവിധ ചിത്രങഅങളാണ് കലണ്ടറിന്റെ ഓരോ പേജുകളിലുമുള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ പ്രതിച്ഛായയെ എതിരിടുന്നതിന് പരമശിവന്റെ പ്രതിഷ്ടയുള്ള പ്രശസ്തമായ മഹാകാൽ ക്ഷേത്രത്തിൽ പ്രിയങ്ക പ്രാർത്ഥിക്കുന്നതിന്റെ ചിത്രങ്ങളും നൽകിയിട്ടുണ്ട്.
Content Highlights; U.P. Cong. calendar featuring Priyanka Gandhi fuels speculation