ബംഗാൾ വനംമന്ത്രി രാജീബ് ബാനർജി രാജിവച്ചു; ഒരു മാസത്തിനിടയിലെ മൂന്നാമത്തെ രാജി

West Bengal Minister Rajib Banerjee Resigns In Fresh Worry For Trinamool

ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച് ബംഗാൾ വനം മന്ത്രി രാജീബ്‌ ബാനർജി രാജിവച്ചു. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജീബ് ബാനർജിയുടെ രാജി. രാജിക്കത്തില്‍ പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ രജീബ് തനിക്ക് അവസരം തന്നതിന് ഹൃദയപൂര്‍വം നന്ദി അറിയിക്കുകയും ചെയ്തു. ‘നിങ്ങളെ ഓരോരുത്തരേയും എന്റെ കുടുംബാംഗങ്ങളായാണ് കണ്ടിരുന്നത്. നിങ്ങളുടെ പിന്തുണ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതിന് എനിക്ക് പിന്തുണ നല്‍കി. എന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. ബന്ധപ്പെട്ട അധികൃതരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.’രജീബ് ഫേസ്ബുക്കിൽ കുറിച്ചു.

എന്നാല്‍ എന്ത് കൊണ്ടാണ് രാജി എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മമത മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് രാജീബ് ബാനർജി. ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി വീണ്ടും രാജി. തനിക്കെതിരെ ചില തൃണമൂൽ നേതാക്കൾ ഗൂഢാലോചന നടത്തുന്നുവെന്ന് പരാതിയുമായി രംഗത്തുവന്നതിനു ദിവസങ്ങൾക്കു ശേഷമാണ് രാജീബിന്റെ രാജി. 

content highlights: West Bengal Minister Rajib Banerjee Resigns In Fresh Worry For Trinamool