ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ച രണ്ടു മാസത്തെ ഇടവേളക്കുശേഷം വീണ്ടും പുനരാരംഭിക്കുന്നു

Indian, Chinese military commanders are back at the LAC talks table today

അതിര്‍ത്തി സംഘര്‍ഷ വിഷയങ്ങളില്‍ ഇന്ത്യയും ചൈനയുമായുള്ള സൈനിക തല ചര്‍ച്ച ഇന്ന് പുനരാരംഭിക്കും. രണ്ട് മാസത്തെ ഇടവേളക്കുശേഷമാണ് കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഒമ്പതാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയാണിത്. ചൈനീസ് മേഖലയിലെ മോള്‍ഡോയില്‍ വെച്ചാണ് സൈനിക ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുന്നത്. മലയാളി കൂടിയായ 14 കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റണന്റ് ജനറല്‍ പി.കെ.ജി മേനോനാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. 

ഷിന്‍ജിയാങ് മിലിട്ടറി റീജിയന്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിന്നാണ് ചൈനീസ് പ്രതിനിധി. നവംബര്‍ ആറിന് നടന്ന ചര്‍ച്ചയില്‍ സമ്പൂര്‍ണ സൈനിക പിന്മാറ്റമെന്ന ഇന്ത്യന്‍ ആവശ്യം ചൈന അംഗീകരിച്ചിരുന്നില്ല. സംഘര്‍ഷം ലഘൂകരിയ്ക്കല്‍, സൈനിക പിന്മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ പൂര്‍ണമായും പരിഹാരം കാണാൻ സാധിക്കാത്ത സാഹചര്യത്തില്‍ പുതിയ ചര്‍ച്ച വളരെ നിർണായകമാണ്.

കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം നിരവധി തവണ ഉന്നതതല ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനയുടെ വാംഗ് യിയും മോസ്‌കോയില്‍ വെച്ചും കൂടിക്കാഴ്ച നടത്തിയിരുന്നു.

content highlights: Indian, Chinese military commanders are back at the LAC talks table today