കളമശ്ശേരിയിൽ പതിനേഴുകാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗ്ലാസ് കോളനി സ്വദേശിയായ പതിനേഴുകാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനായ വിദ്യാർഥിയെ സുഹൃത്തുക്കൾ ക്രൂരമായി മർദിച്ചത്. മർദനമേറ്റ കുട്ടിക്കും മർദിച്ചവർക്കും പ്രായപൂർത്തിയാവാത്തതിനാൽ ജുവനെെൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്.
നാല് പേരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് മർദിച്ചുവെന്ന് ആക്ഷേപമുണ്ട്. കുട്ടികളെ മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും മരിച്ച കുട്ടിയുടെ ബന്ധുക്കളിലൊരാൾ പറഞ്ഞു.
കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മർദനമേറ്റത്. ഇതിൻ്റെ വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആക്രമി സംഘം പകർത്തിയ ദൃശ്യങ്ങൾ ആദ്യം ഡിലീറ്റ് ചെയ്തെങ്കിലും മർദനത്തിന് ഇരയായ കുട്ടിയുടെ സഹോദരൻ അത് വീണ്ടെടുത്തതോടെയാണ് കാര്യങ്ങൾ പുറംലോകം അറിയുന്നത്. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ 17കാരന് ആശുപത്രി വിട്ടെങ്കിലും എഴുന്നേറ്റു നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയിലാണ്.
content highlights: 17-yr old boy brutally beaten, minor attempted suicide