വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകളുടെയും പ്രവർത്തനം താത്കാലികമായി നിർത്തി വെക്കാൻ ഉത്തരവിട്ട് പഞ്ചായത്ത്. എല്ലാ റിസോർട്ടുകൾക്ക് സ്റ്റോപ് മെമ്മോ നൽകി പഞ്ചായത്ത് ഉത്തരവായി. ഈ ഉത്തരവ് പഞ്ചായത്തിലെ ഹോ സ്റ്റേകൾക്കും ബാധകമായിരിക്കും. എല്ലാ ഹോംസ്റ്റേകളുടേയും റിസോർട്ടുകളുടേയും ലൈസൻസുകളും പരിശോധിക്കും. ലൈസൻസുള്ളവക്ക് മാത്രമേ പിന്നീട് പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളും. അല്ലാത്തവയെല്ലാം പൂട്ടാൻ നിർദേശിക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ഇത് പരിശോധിക്കുന്നതിനായി മേപ്പാടി പഞ്ചായത്ത് അധികൃതർ യോഗം ചേർന്നു. വയനാട് മേപ്പാടിയിലെ എലിമ്പിലേരിയിൽ റിസോർട്ടിലെ ടെന്റിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയ കാട്ടാന ചവിട്ടികൊന്നതിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് അധികൃതർ അടിയന്തരമായി യോഗം ചേർന്ന് നടപടികളെടുത്തത്. യുവതി താമസിച്ചിരുന്ന റിസോർട്ട് പൂട്ടിയിരുന്നു. ഹോസ്റ്റേയുടെ മാത്രം ലൈസൻസ് വെച്ച് റിസോർട്ട് നടത്തിയതിന് അധികൃതക്കെതിരെ നടപടിയും സ്വീകരിച്ചിട്ടുണ്ട്. വന മേഖലകളിൽ വഴിവിട്ട ടൂറിസം സൃഷ്ടിക്കുന്ന ദുരന്തങ്ങളിൽ ഒടുവിലത്തേതാണ് മേപ്പാടി എലിമ്പിരിയിലേത്.
Content Highlights; all resorts in Wayanad Meppadi panchayat are given a stop memo