മനുഷ്യ ബലിയുടെ പേരിൽ അന്ധ്രാപ്രദേശിൽ മക്കളെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മദനപ്പള്ളെ പട്ടണത്തിൽ ഞായറാഴ്ച രാത്രിയാണ് അമ്മ രണ്ട് പെൺമക്കളെ തലക്കടിച്ച് കൊലപ്പെടുത്തിയത്. അലേക്യ (27), സായ് ദിവിയ (22) എന്നിവരാണ് മരിച്ചത്. അമിതവിശ്വാസികളായ കുടുംബം മക്കൾ പുനർജനിക്കുമെന്ന വിശ്വാസത്തിൽ കൊലപ്പെടുത്തിയതെന്നാണ് സൂചന. വ്യായാമത്തിനുപയോഗിക്കുന്ന ഡംബൽ ഉപയോടിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ അധ്യാപക ദമ്പതികളായ പത്മജ, പുരുഷോത്തം നായ്ഡു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവും കൊലപാതകത്തിൽ പങ്കാളിയായിരുന്നു. വീട്ടിൽ നിന്ന് വിചിത്രമായ ശബ്ദങ്ങളും നിലവിളികളും കേട്ട് അയൽക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വീട്ടിൽ എത്തിയപ്പോൾ ദമ്പതികൾ തടഞ്ഞു. പെൺകുട്ടികളിൽ ഒരാളുടെ ശരീരം പൂജ മുറിയിൽ നിന്നും രണ്ടാമത്തെ മൃതദേഹം കിടപ്പു മുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ചുവന്ന വസ്ത്രത്തില്‍ പൊതിഞ്ഞിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് നായിഡു മാടനപ്പള്ളി ഗവ.വുമൺസ് കോളേജ് വെെസ് പ്രിൻസിപ്പാളാണ്. അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിൻസിപ്പാളാണ്. കൊല്ലപ്പെട്ട മൂത്തമകൾ അലേക്യ ഭോപ്പാലിലെ കോളേജിൽ പിജി വിദ്യാർത്ഥിയാണ്. ഇളയമകൾ സായ് ദിവിയ ബിബിഎ പഠനം പൂർത്തിയാക്കിയ ശേഷം എ.ആർ. റഹ്മാൻ മ്യൂസിക് അക്കാദമിയിൽ സംഗീതം പഠിച്ച് വരികയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീനോട് സുര്യോദയത്തിന് ശേഷം തങ്ങളുടെ പെൺമക്കൾ പുനർജനിക്കുമെന്നും കലിയുഗം അവസാനിക്കുമെന്നും തിങ്കളാഴ്ച മുതൽ സത്യയുഗം ആരംഭിക്കുമെന്നും ഇവർ പറഞ്ഞുവെന്ന് റിപ്പോർട്ടുണ്ട്.
content highlights: Andhra Pradesh: Couple kills adult daughters to ‘appease supernatural forces’