ബ്രസീലിൽ വിമാനം തകർന്നു വീണ് നാല് ഫുട്ബോൾ താരങ്ങൾ മരിച്ചു

Four Palmas football players, club president killed in plane crash in Brazil

ബ്രസീലിലുണ്ടായ വിമാനാപകടത്തിൽ പാൽമാസ് ക്ലബിലെ നാല് ഫുട്ബോൾ താരങ്ങൾ മരിച്ചു. മറ്റൊരു ക്ലബ്ബുമായുള്ള മത്സരത്തിന് വേണ്ടി ജിയോണിയയിലേക്കുള്ള യാത്രക്കിടയിലാണ് അപകടം. ക്ലബ്ലിന്റെ പൈലറ്റും അപകടത്തിൽ മരണപെട്ടു. പൽമാസ് നഗരത്തിന് സമീപമുള്ള ടൊക്കൻസിനസ് എയർഫീൽഡിലാണ് അപകടം നടന്നത്. വിമാനം റൺവേയിൽ നിന്നും പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തകർന്ന് വീഴുകയായിരുന്നു.

നിലത്ത് വീണ് കത്തിയമർന്ന വിമാനത്തിലെ പൈലറ്റും താരങ്ങളും ഉൾപെടെ എല്ലാവരും തൽക്ഷണം മരിച്ചു. വിലനോവക്കെതിരായ കോപ വെർഡെ മത്സരത്തിൽ പങ്കെടുക്കാനായാണ് താരങ്ങൾ വിമാനത്തിൽ പുറപെട്ടത്. പൽമാസ് താരങ്ങളായ ലപക്കാസ് പ്രക്സിഡസ്, ഗ്വിൽഹെർമെ നോയെ, റനുലെ, മാർക്കസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്റ എന്നിവരാണ് മരിച്ചത്.

Content Highlights; Four Palmas football players, club president killed in plane crash in Brazil