കണ്ണൂര്‍: കൊവിഡ് ബാധിതനായി പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കൊവിഡിനൊപ്പം കടുത്ത ന്യുമോണിയയും പ്രമേഹവും കൂടെ ചേര്‍ന്നതോടെയാണ് ആരോഗ്യ നില വഷളായത്.
അദ്ദേഹത്തിന്റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ സംഘം ഡോക്ടര്‍മാര്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തും.
ഒരാഴ്ച്ച മുമ്പായിരുന്നു സിപിം ജില്ലാ സെക്രട്ടറിയെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്.
Content Highlight: M V Jayarajan’s Health condition is critical