പക്ഷിപ്പനിക്കിടെ പക്ഷികൾക്ക് കെെവെള്ളയിൽ തീറ്റ നൽകി ധവാൻ; വിവാദത്തിൽ

hikhar Dhawan Feeding Birds in Varanasi Lands Boatman in Soup, Fans Remind Him of Bird Flu

ഉത്തർപ്രദേശിലെ വാരണാസിയിൽ ബോട്ട് യാത്രക്കിടെ പക്ഷികൾക്ക് കെെവള്ളയിൽവെച്ച് തീറ്റ നൽകുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ക്രികറ്റ് താരം ശിഖർ ധവാൻ. പക്ഷികളെ ഊട്ടുന്നതാണ് സന്തോഷം എന്ന ക്യാപ്ഷനോടെയാണ് ധവാൻ ചിത്രം പങ്കുവെച്ചത്. പിന്നാലെ സംഭവം വിവദമായി. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കെ പക്ഷികൾക്ക് കെെവെള്ളയിൽ തീറ്റ നൽകിയത് തെറ്റായ പ്രവർത്തിയാണെന്നാണ് ആരാധകർ വിമർശിച്ചത്.

ധവാൻ യാത്ര ചെയ്ത ടൂറിസ്റ്റ് ബോട്ടിന്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുക്കുമെന്ന് വാരണാസി ജില്ലാ മജിസ്ട്രേറ്റ് കൌശൽ രാജ് ശർമ പറഞ്ഞു. ടൂറിസ്റ്റുകളെ തടയണമെന്ന് ഇവർക്ക് പൊലീസും ജില്ലാ ഭരണകൂടവും കർശന നിർദേശം നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ ഇന്ത്യയുടെ ഏകദിന, ട്വൻ്റി ടീമുകളിൽ അംഗമായിരുന്ന ശിഖർ ധവാൻ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയെ നയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ താരം സന്ദർശനം നടത്തിയത്. 

content highlights: Shikhar Dhawan Feeding Birds in Varanasi Lands Boatman in Soup, Fans Remind Him of Bird Flu