ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ്. തിങ്കളാഴ്ച കമ്പനിയുടെ വിപണിമൂല്യം 169.9 ആയി ഉയർന്നതോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ആക്സഞ്ചറിനെ പിന്നിലാക്കിയിരിക്കുകയാണ് ടിസിഎസ്. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയർ കയറ്റുമതിക്കാരാണ് ടിസിഎസ്. കഴിഞ്ഞ ഏപ്രിലിൽ മൂല്യം 100 ബില്യൺ കടന്നതോടെയാണ് ടിസിഎസിൻ്റെ കുതിപ്പ് തുടങ്ങിയത്. 3,317 രൂപ നിലവാരത്തിലാണ് ടിസിഎസിൻ്റെ ഓഹരി വില. കഴിഞ്ഞ ദിവസം 3,303ലാണ് ക്ലോസ് ചെയ്തത്.
2018ൽ ഐബിഎമ്മായിരുന്നു വിപണിമൂല്യത്തിൽ മുന്നിൽ. രാജ്യത്തെ മുൻനിരയിലുള്ള പത്ത് കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞയാഴ്ച മാത്രം 1,15,758,53 കോടി രൂപയുടെ വർധനവാണുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ 8,701 കോടി രൂപയാണ് ടിസിഎസ് കമ്പനിയുടെ അറ്റാദായം.
content highlights: TCS beats Accenture to become most-valued IT company worldwide