പുനർജനിക്കുമെന്ന വിശ്വാസത്തിൽ കൊലപ്പെടുത്തിയ സംഭവം; പെൺകുട്ടികളും പൂജയെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന് സൂചന

Andhra Pradesh: Chittoor double murder pre-planned, say police

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പുനർജനിക്കുമെന്ന വിശ്വാസത്തിൽ അധ്യാപക ദമ്പതികൾ പെൺകുട്ടികളെ കൊന്നത് ഏറെനാളത്തെ ആസൂത്രണത്തിന് ശേഷമാണെന്ന് പൊലീസ്. അന്വേഷണത്തിൻ്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ, കമ്പ്യൂട്ടറിൽ നിന്നുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിൽ നിന്നും നിർണായക തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പൂജയെക്കുറിച്ച് മക്കൾക്കും അറിവുണ്ടായിരുന്നുവെന്നും നിരവധി പൂജാ സാധനങ്ങളും ദെെവങ്ങളുടെ ചിത്രങ്ങളും ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

പെൺകുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായി പരിചയക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലും ദുരൂഹതയുണ്ട്. പൂജ കഴിഞ്ഞ ശേഷം ത്രിശൂലം ഉപയോഗിച്ചാണ് സായി ദിവ്യയെ മാതാപിതാക്കൾ കൊലപ്പെടുത്തിയത്. ഡംബൽ കൊണ്ട് അടിയേറ്റാണ് ആലേഖ്യ കൊല്ലപ്പെട്ടത്. ലോക്ക് ഡൌണിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവരുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയത്. കലിയുഗം കഴിഞ്ഞെന്നും സത്യയുഗം പിറന്നാൽ മക്കൾ പുനർജ്ജനിക്കുമെന്നുമായിരുന്നു രക്ഷിതാക്കൾ പൊലീസിനോടും പരിചയക്കാരോടും പറഞ്ഞത്. പൊലീസ് പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. 

content highlights: Andhra Pradesh: Chittoor double murder pre-planned, say police