മിസ്റ്ററി ത്രില്ലർ ചിത്രം ‘ഇരമ്പം’ വരുന്നു; പോസ്റ്റർ പങ്ക് വെച്ച് വിജയ് സേതുപതിയും പൃഥ്വിരാജും

thriller movie 'Irambam' poster released

മലയാളം തെലുങ്ക് ഭാഷകളിലായി ഇറങ്ങുന്ന ഇരമ്പം എന്ന ത്രില്ലർ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജും വിജയ് സേതുപതിയും. റെറ്റ്കോൺ സിനിമാസിന്‍റെ രണ്ടാമത്തെ നിർമ്മാണ സംരംഭമായാണ് ‘ഇരമ്പം’ പ്രഖ്യാപിച്ചിരിക്കുന്നത്. ജീവൻ ബോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. കഥയും ജീവൻ ബോസിന്റേത് തന്നെയാണ്. ഹസീബ്സ് പ്രൊഡക്ഷൻ ഹൗസുമായി സഹകരിച്ച്, റെറ്റ്കോൺ സിനിമാസിന്‍റെ ബാനറിൽ തുഷാർ എസും ഹസീബ് മലബാറും ചേർന്നാണ് ചിത്രം നിർമ്മാണം.

പോസ്റ്റർ.

ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ ഒരു ത്രില്ലറായിരിക്കുമെന്നും മോളിവുഡ് ചലച്ചിത്ര മേഖലയിലെ നാഴിക കല്ലായി മാറുന്ന ഒരു ത്രില്ലർ ചിത്രമായി ഇരമ്പം മാറുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മലയാളത്തിലയും തമിഴിലേയും പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നത്‌ ദിനിൽ പി.കെയാണ്.

Content Highlights; thriller movie ‘Irambam’ poster released