റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യതലസ്ഥാനത്തെ കർഷകരുടെ ട്രാക്ടർ റാലിക്കിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ കർഷകർക്ക് യാതൊരു പങ്കുമില്ലെന്ന് കർഷക സംഘടനകൾ. പൊലീസിൻ്റെ വിലക്കുകൾ ലംഘിച്ച് ചെങ്കോട്ടയുടെ മകുടത്തിൽ സിഖ് മതാനുയായികൾ പവിത്രമായി കാണുന്ന നിഷാൻ സാഹിബ് പതാക ഉയർത്തിയത് സമരം നടത്തുന്നവരിൽപ്പെട്ടവരല്ലെന്നാണ് കർഷക സംഘടനകൾ പറയുന്നത്. റാലിക്കിടെ അക്രമണത്തിന് നേതൃത്വം നൽകിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവും സംഘവുമാണെന്ന് കർഷക നേതാക്കൾ ആരോപിച്ചു.
ദീപിന് ബിജെപിയുമായും പ്രധാനമന്ത്രി ഉൾപ്പെടെ നേതാക്കളുമായും ബന്ധമുണ്ടെന്നും ആരോപണം ഉയരുന്നു. എന്നാൽ എല്ലാ ആരോപണങ്ങളും ദീപ് തള്ളി. പ്രതിഷേധിക്കാനുള്ള അവകാശത്തിൻ്റെ ഭാഗമായാണ് ചെങ്കോട്ടയിൽ എത്തിയതെന്നാണ് ദീപൻ്റെ പ്രതികരണം. ഗുണ്ടാത്തലവനിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവർ തലേദിവസം തന്നെ കർഷകരെ പ്രകോപിക്കുന്ന തരത്തിലുള്ള ഇടപെടൽ നടത്തിയതായാണ് നേതാക്കൾ പറയുന്നത്.
This is Deep Sidhu with Modi & Shah. He led the mob at Red Fort today & unfurled the Sikh religious flag there pic.twitter.com/dX9bQjAIim
— Prashant Bhushan (@pbhushan1) January 26, 2021
‘പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോൾ ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തുക മാത്രമാണ് ഞങ്ങൾ ചെയ്തത്. ദേശീയ പതാക മാറ്റിയിട്ടില്ല’. എന്നാണ് ദീപ് ഫെയ്സ്ബുക്ക് ലെെവിൽ പറഞ്ഞത്. ചെങ്കോട്ടയിൽ മെെെക്രഫോണുമായാണ് ദീപ് സിദ്ദു എത്തിയത്. ഇതിൽ അന്വേഷണം നടത്തണമെന്നും സമൂഹ്യ പ്രവർത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു.
content highlights: Actor Deep Sidhu, activist Lakha Sidhana played a major role in instigating protesters, say sources