കൊല്‍ക്കത്ത: നെഞ്ചു വേദനയെ തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ രണ്ടാമതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്കി മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.
നേരത്തെ ജനുവരി ആദ്യ വാരം പതിവ് വ്യായാമത്തിനിടെ അനുഭവപ്പെട്ട നെഞ്ചു വേദനയെ തുടര്‍ത്താണ് നേരത്തെയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് വ്യക്തമായതിനു പിന്നാലെ അന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആന്‍ജിയോപ്ലാസ്റ്റി.
Content Highlight: BCCI President Sourav Ganguli Hospitalized again