ബജറ്റ് അവതരണ ദിവസം പാർലമെൻ്റിലേക്ക് പ്രഖ്യാപിച്ച കർഷക മാർച്ച് പിൻവലിച്ചേക്കും

Farmer unions likely to call off the march to Parliament on Budget Day

പാർലമെൻ്റിലേക്ക് പ്രഖ്യാപിച്ച മാർച്ച് കർഷക സംഘടനകൾ പിൻവലിച്ചേക്കും. പാർലമെൻ്റിൽ ബജറ്റ് അവതരണം നടക്കുന്ന ഫെബ്രുവരി ഒന്നിനാണ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാക്ടർ പരേഡിൽ വ്യാപന സംഘർഷമുണ്ടായതിന് പിന്നാലെയാണ് കർഷകർ മാർച്ച് നടത്തുന്നതിനെപ്പറ്റി പുനരാലോചിക്കുന്നത്. ഇത് സംബന്ധിച്ച് കർഷക സംഘടനകൾ ഉടൻ ഔദ്യോഗിക പ്രസ്താവന ഇറക്കും. 

ജനുവരി 26ന് കർഷക സംഘടനകൾ നടത്തിയ ട്രാക്ടർ റാലിയിൽ വലിയ രീതിയിൽ സംഘർഷം നടത്തിയിരുന്നു. പ്രതിഷേധക്കാരും പൊലീസും വിവിധ ഇടങ്ങളിൽ ഏറ്റുമുട്ടിയിരുന്നു. സമരത്തിൽ ചില ആളുകൾ നുഴഞ്ഞു കയറി മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കിയതാണെന്ന് കർഷക സംഘടനകൾ ആരോപിച്ചിരുന്നു. കർഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടും സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് കർഷകർ കൂടുതൽ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. 

content highlights: Farmer unions likely to call off the march to Parliament on Budget Day