കാർഷിക നിയമം; രാഷ്ട്രപതി പ്രസംഗം ബഹിഷ്കരിക്കുമെന്ന് 17 പ്രതിപക്ഷ പാർട്ടികൾ

16 opposite parties boycott president ram Nath Kovindh address in parliament

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് കൊണ്ട് രാഷ്ട്രപതി രാംനാഥ് കൊവിന്ദ് നടത്തുന്ന പ്രസംഗം 17 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കും. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പുതിയ കാർഷിക ബില്ലുകൾ പ്രതിപക്ഷമില്ലാതെ പാർലമെന്റിൽ പാസ്സാക്കിയെടുത്തതിൽ പ്രതിഷേധിച്ചാണ് നടപടിയെന്നും അദ്ധേഹം വ്യക്തമാക്കി.

നാളെയാണ് പാർലമെന്റിൽ ഇരു സഭകളേയും അഭിസംബോധന ചെയ്യുക, കോൺഗ്രസ്, എൻസിപി, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, എസ്പി, ആർജെഡി, സിപിഎം, സിപിഐ, മുസ്ലിംലീഗ്, ആർഎസ്പി, പിഡിപി,എംഡിഎംകെ, കേരള കോൺഗ്രസ് (എം) എന്നീ പാർട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുക. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ഈ പാർട്ടി ആവശ്യപെട്ടു. സജ്ഞയ് സിങ് എംപിയാണ് ആം ആദ്മി പാർട്ടി ബഹിഷ്കരിക്കുന്ന കാര്യം അറിയിച്ചത്.

Content Highlights; 16 opposite parties boycott president ram Nath Kovindh address in parliament