ഐഎഫ്എഫ്കെ; രജിസ്ട്രേഷൻ 30 മുതൽ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം പ്രവേശനം

covid negative certificate mandatory for IFFK

ഇരുപത്തഞ്ചാമത് കേരള രാജ്യാന്തര ചലചിത്രമേളയ്ക്കുള്ള രജിസ്ട്രേഷൻ ഈ മാസം 30 മുതൽ ആരംഭിക്കും. ഇത്തവണ വിപുലമായ ആഘോഷങ്ങൾ ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആകെ എണ്ണായിരം പാസുകളാണ് അനുവദിക്കുക. നാല് മേഖലകളിലായാണ് മേള നടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലാണ് മേള. ഓരോ മേഖലകളിലേയും അഞ്ച് തിയേറ്ററുകളിൽ അഞ്ചു ദിവസമായാണ് പ്രദർശനമുണ്ടാവുക.

ചലചിത്ര അക്കാദമി സംസ്ഥാന അവാർഡുകൾ നാളെ വിതരണം ചെയ്യും. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ആകെ 200 പേർക്ക് മാത്രമായിരിക്കും പ്രവേശനം. അപേക്ഷ ഫീസ് 750 രൂപയായി കുറച്ചിട്ടുണ്ട്. ഫെബ്രുവരി 10 മുതൽ 14 വരെയാണ് തിരുവനന്തപുരത്ത് മേള നടക്കുന്നത്. ഒരാൾക്ക് ഒരു സ്ഥലത്ത് മാത്രമെ രജിസ്റ്റർ ചെയ്യാൻ കഴിയു. റിസർവേഷനിലൂടെ മാത്രമെ ചിത്രം കാണാനാകൂ. 24 മണിക്കൂർ മുമ്പ് റിസർവ് ചെയ്യണം. സിനിമ തുടങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് സീറ്റ് നമ്പർ SMS വഴി ലഭിക്കും. 

content highlights: covid negative certificate mandatory for IFFK