മുഖ്യമന്ത്രിയും സിപിഎമ്മും സംസ്ഥാനത്ത് വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് വര്‍ഗ്ഗീയത സൃഷ്ടിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലീംലീഗ് യുഡിഎഫിന്റെ രണ്ടാം കക്ഷിയാണെന്നും അവരുമായി പാര്‍ട്ടി നടത്തിയ ചര്‍ച്ചയെ വര്‍ഗ്ഗീയവല്‍കരിക്കാനുള്ള ശ്രമമാണ് പിണറായി വിജയനും എ വിജയ രാഘവനും നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ലീഗിനെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിയും വിജയരാഘവനും നടത്തുന്ന പ്രസ്താവനകള്‍ ഇതിന്റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ വിലപോകില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlight: Ramesh Chennithala against CPM