നെടുങ്കണ്ടം കസ്റ്റഡി മരണം; ഒമ്പത് പോലീസുകാരെ പ്രതിചേര്‍ത്ത് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നെടുങ്കണ്ടത്ത് വാഗമണ്‍ സ്വദേശി രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് സി ബി ഐ. എറണാകുളം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവ സമയത്ത് നെടുങ്കണ്ടം എസ് ഐ ആയിരുന്ന കെ എ സാബു ഉള്‍പ്പെടെ എട്ട് പോലീസുകാരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സാബുവാണ് ഒന്നാം പ്രതി.

അന്നത്തെ ഇടുക്കി എസ് പി. വേണുഗോപാല്‍, ഡി വൈ എസ് പിമാരായ ഷംസുദ്ദീന്‍, ജയില്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹരിത ഫിനാന്‍സ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. രാജ്കുമാറിനെതിരെ വ്യാജ തെളിവുകള്‍ പ്രതികളുണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Content Highlights: Nedumkandam custody death; CBI files charge sheet against Nine