ഇന്ത്യയോട്ടാകെ ഉള്ള സിനിമാ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജി എഫിന്റെ രണ്ടാം ഭാഗം.
ജൂലൈ 16 ന് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനിരിക്കെ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരിക്കുകാണ് കന്നഡ സൂപ്പർ താരം യഷിന്റെ ആരാധകർ. കത്തിന്റെ പകർപ്പ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലാണ്.
കെജിഎഫ് 2 റിലീസ് ദിവസം രാജ്യത്തിന് പൊതു അവധി നൽകണമെന്നാണ് ആരാധകർ മോദിയോട് അഭ്യർത്ഥിക്കുന്നത്.
Content Highlights; kgf 2 movie release