ഒന്നര വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു

After 18 months, 4G internet services restored in J&K

ശ്രീനഗര്‍: ഒന്നരവര്‍ഷത്തിന് ശേഷം ജമ്മുകശ്മീരില്‍ ഫോര്‍ ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. കാശ്മീര്‍ ഭരണ കൂടത്തിന്റെ വക്താവ് രോഹിത് കര്‍സായി ആണ് ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിനു പിന്നാലെയായിരുന്നു ഇന്റര്‍നെറ്റ് സേവനവും വിച്ഛേദിച്ചത്.

2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിലെ ഫോര്‍ ജി ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.യത്. ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഷട്ട് ടൗണ്‍ ആണ് കാശ്മീരിലേത് എന്നായിരുന്നു വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റും 2ജി മൊബൈല്‍ ഡാറ്റയും ഘട്ടംഘട്ടമായി പുനസ്ഥാപിച്ചിരുന്നു.

സേവനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം ആലോചിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ആദ്യഘട്ടമായി ജനുവരി 25 നാണ് 2ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത്.

Content Highlight: After 18 months, 4G internet services restored in J&K