ഇന്ത്യൻ സർക്കാരും, സമരം ചെയ്യുന്ന കർഷകരും പരമാവധി സംയമനം പാലിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. കർഷകർക്കെതിരെയുള്ള കേന്ദ്രത്തിന്റെ നീക്കം കഠിനമാകുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ ഇടപെടൽ.
സമാധാനപരമായി ഒത്തു കൂടാനും ആവശ്യങ്ങള്‍ ഉന്നയിക്കാനുമുള്ള അവകാശം ഓൺലൈനായും ഓഫ്‌ലൈനായും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും യു.എൻ.എച്ച്.ആർ.സി ഔദ്യോഗിക ട്വിറ്റർ പേജിൽ വ്യക്തമാക്കി. കർഷകർ സമരം ചെയ്യുന്ന ഡൽഹി അതിർത്തിയിൽ വൈദ്യുതിയും വെള്ളവും ഇന്റർനെറ്റും തടഞ്ഞു വെച്ച കേന്ദ്ര സർക്കാരിന്റെ നീക്കം അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ടിരുന്നു.
‘ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ഇന്ത്യൻ സർക്കാരും സമരം ചെയ്യുന്ന കർഷകരും പരമാവധി സംയമനം പാലിക്കേണ്ടതുണ്ട്. സമാധാനപരമായി ഒത്തു കൂടാനും പ്രതിഷേധിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള അവകാശം ഓൺലൈനായും ഓഫ്‌ലൈനായും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മനുഷ്യാവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ പ്രശ്നത്തിൽ പരിഹാരം കാണേണ്ടതുണ്ട്. ” അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അവരുടെ ട്വിറ്ററിൽ കുറിച്ചു.
Content Highlights; Rights to peaceful assembly and expression should be protected: UN Human Rights body on farmers’ protests