മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നു; സംവിധാനം പ്രജേഷ് സെൻ

manju warrior and jayasurya team u for the first time

വെള്ളം മികച്ച വിജയം നേടിയതിന് പിന്നാലെ ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്നു. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് വിവരം പങ്കു വെച്ചത്.

മഞ്ജു വാര്യർക്കും സംവിധായകൻ പ്രജേഷ് സെന്നിനും ഒപ്പമുള്ള ചിത്രവും അദ്ധേഹം പങ്കു വെച്ചിട്ടുണ്ട്. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത് ചിത്രം കൂടിയാണിത്. ആദ്യ ചിത്രമായ ക്യാപ്റ്റൻ മികച്ച അഭിപ്രായം നേടിയിരുന്നു. മദ്യത്തിന് അടിമപെട്ട മുരളി എന്ന കഥാപാത്രത്തെ യാണ് വെള്ളത്തിൽ ജയസൂര്യ അവതരിപ്പിച്ചത്.

Content Highlights; manju warrior and jayasurya team u for the first time