ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; തിരച്ചിൽ തുടരുന്നു, 197 പേരെ കണ്ടെത്താനുള്ളതായി ദുരന്ത നിവാരണ സേന

Uttarakhand glacier disaster: 26 dead, 197 still missing in affected areas; rescue ops continue

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 97 പേരെ കൂടി കണ്ടെത്താൻ ഉള്ളതായി ഉത്തരാഖണ്ഡ് ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. തപോവനിലെ തുരങ്കത്തിൽ കുടുങ്ങിയ 35 പേരെ കണ്ടെത്താൻ ആയി രാത്രി വൈകിയും തിരച്ചിലും തുടരുകയാണ്. ചെളിയും മണ്ണും അടിഞ്ഞു കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം പ്രയാസകരമാണ്. ദുരന്തത്തിൽ മരിച്ച 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. അപകടത്തിൽ കശ്മീരിലെ എൻജിനീയറെ കാണാതായതായി ബീഹാർ പോലീസ് വ്യക്തമാക്കി.

തപോവനിലെ തുരങ്കത്തിൽ മണ്ണും ചെളിയും കാരണം രക്ഷാ പ്രവർത്തകർക്ക് മുന്നോട്ട് പോകാൻ കഴിയുന്നില്ല. ഇത് രക്ഷാ പ്രവർത്തനത്തെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റോളം ആണ് തുരങ്കത്തിന്റെ നീളം. വലിയ മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രളയം കുത്തിയോച്ചെത്തിയ ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നത്. ശക്തമായ പ്രളയത്തില്‍ നൂറിലധികം പേര്‍ ദൂരത്തില്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എൻഡിആര്‍ഫ് ഡയറക്ടറര്‍ വ്യക്തമാക്കി. കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ വലിയ തെരച്ചില്‍ നടത്തേണ്ടി വരുമെന്നും രക്ഷാ പ്രവർത്തകര്‍ പറയുന്നു.

Content Highlights; Uttarakhand glacier disaster: 26 dead, 197 still missing in affected areas; rescue ops continue