ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ ഓസ്‌കാര്‍ പട്ടികയില്‍ നിന്നും പുറത്തായി. 93മത് ഓസ്‌കാർ പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷ സിനിമകളുടെ പട്ടികയിലേക്കായിരുന്നു ജല്ലിക്കെട്ട് പരിഗണിച്ചിരുന്നത്. ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നത്. എന്നാല്‍ അവസാന സ്‌ക്രീനിങ്ങില്‍ പുറത്താവുകയായിരുന്നു. ഇന്ത്യന്‍ സിനിമകളെ അന്താരാഷ്ട്ര വേദികളിലെത്തിച്ച് ശ്രദ്ധേയയായ നിര്‍മ്മാതാവ് ഗുനീത് മോംഗയായിരുന്നു ജല്ലിക്കെട്ടിന്റെ ഓസ്‌കാര്‍ കാമ്പയിന്‍ നയിച്ചിരുന്നത്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന കഥയുടെ സ്വതന്ത്ര ആഖ്യാനമാണ് ജല്ലിക്കട്ട്.
പതിനഞ്ച് വിദേശ ഭാഷ ചിത്രങ്ങളാണ് അടുത്ത ഘട്ട നോമിനേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് പതിനഞ്ചിനാണ് നോമിനേഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം. ഏപ്രിൽ 25 നാണ് ഓസ്കാർ അവാർഡ് ദാന ചടങ്ങു നടക്കുക. ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടി. കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 27 ചിത്രങ്ങളാണ് ഇന്ത്യയില്‍ ഓസ്‌കാറിനായി മത്സരിച്ചത്. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിള്‍ , ശിക്കാര. ബിറ്റര്‍ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനും മത്സരത്തിലുണ്ടായിരുന്നു.
content highlights: Lijo Jose’s ‘Jallikattu’ out of 2021 Oscars race