കേരളത്തില്‍ ജനിതകമാറ്റം വന്ന വൈറസ് വ്യാപനമുണ്ടോയെന്ന് പരിശോധിക്കണം; എയിംസ് മേധാവി

Need to probe if Kerala, Maharashtra have mutant strain: AIIMS chief Randeep Guleria

കേരളത്തിലും മഹാരാഷ്ട്രയിലും പടരുന്നത് ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് ആണോ എന്നു പരിശോധിക്കണമെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ദേശീയതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോള്‍ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രം വ്യാപനം വര്‍ധിക്കുകയാണ്. പുതുതായി രോഗം ബാധിക്കുന്നവരുടെ ആകെ എണ്ണത്തില്‍ 71 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

80,536 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 56,932 എണ്ണവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇതില്‍ 39,260 എണ്ണവും കേരളത്തില്‍ നിന്നാണെന്നതാണ് ആശങ്കാജനകം. കൊവിഡ് മഹാമാരി രാജ്യമാകെ പടര്‍ന്ന ആദ്യഘട്ടത്തില്‍ രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കേരളം മികച്ച നടപടികളാണു സ്വീകരിച്ചതെന്നു നാഷണല്‍ കൊവിഡ് ടാക്‌സ് ഫോഴ്‌സ് അംഗം കൂടിയായ ഡോ. ഗുലേറിയ പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്ത് സ്ഥിതി മോശമായെന്നും അദ്ദേഹം പറഞ്ഞു.

content highlights: Need to probe if Kerala, Maharashtra have mutant strain: AIIMS chief Randeep Guleria