ട്രക്കും ബസും കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശിൽ ഒരു കുട്ടിയുൾപെടെ 14 മരണം.രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാവിലെ കുർനൂർ ജില്ലയിലെ മദർപൂർ ഗ്രാമത്തിലെ ദേശീയ പാതയിലാണ് അപകടം നടന്നത്. നാല് കുട്ടികൾ മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. ആധാർ കാർഡും ഫോൺ നമ്പറും ഉപയോഗിച്ച് അപകടത്തിൽ പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അപകടത്തിൽപെട്ടവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപിച്ചതായാണ് റിപ്പോർട്ട്.
അപകട സമയത്ത് വാഹനത്തിൽ 18 പേർ ഉണ്ടായിരുന്നതായും പുലർച്ചെ നാല് മണിയോടെ അപകടം നടന്നതെന്നും കുർനൂൽ പോലീസ് മേധാവി വ്യക്തമാക്കി. ചിറ്റൂർ ജില്ലയിൽ നിന്നുള്ളവരായിരുന്നു ബസിലുണ്ടായിരുന്നത്. ഇവർ അജ്മീറിലേക്ക് പോകും വഴിയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങി പോയതോ അല്ലെങ്കിൽ ടയർ പൊട്ടിപോയതു മൂലം ബസിന്റെ നിയന്ത്രണം വിട്ടതോ ആകാം അപകടത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അന്വേഷണം തുടരുകയാണ്.
Content Highlights; 14 Killed In Andhra Pradesh Bus, Truck Accident