ഗ്രെറ്റ ത്യുൻബെ ടൂൾകിറ്റ് കേസ്; ബെഗ്ളൂരുവിൽ നിന്നുള്ള യുവ പരിസ്ഥിതി പ്രവർത്തക അറസ്റ്റിൽ

Activist, 21, Arrested From Bengaluru In Greta Thunberg

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെയുടെ ടൂൾകിറ്റി കേസിൽ യുവ പരിസ്ഥിതി പ്രവർത്തക അറസ്റ്റിൽ. 21 കാരയായ ദിഷ രവിയാണ് ബെഗ്ളൂരുവിൽ അറസ്റ്റിലായത്. ഫ്രൈഡേ ഫോർ ഫ്യൂച്ചർ എന്ന ക്യാമ്പയിനിന്റെ സ്ഥാപകയാണ് ദിഷ.

ടൂൾകിറ്റ് കേസിലെ ആദ്യത്തെ അറസ്റ്റാണ് ദിഷയുടേത്. ടൂൾകിറ്റ് എഡിറ്റ് ചെയ്തയച്ചത് ദിഷയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി നാലിനാണ് ടൂൾകിറ്റുമായി ബന്ധപെട്ട് ഡൽഹി പോലീസ് കേസ് ഫയൽ ചെയ്തത്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ സഹായിക്കാൻ എന്ന പേരിലാണ് ഗ്രെറ്റ ടൂൾ കിറ്റ് അവതരിപ്പിച്ചത്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഇത്.

നിങ്ങൾക്ക് സഹായിക്കാൻ താത്പര്യമുണ്ടെങ്കിൽ ഇതാ ഒരു ടൂൾകിറ്റ് എന്ന കുറിപ്പോടു കൂടിയാണ് ഗ്രെറ്റ ഇത് പോസ്റ്റ് ചെയ്തത്. കർഷക സമരത്തെ പിന്തുണക്കാനായി ട്വീറ്റിൽ തരംഗമുണ്ടാക്കുക, ഇന്ത്യൻ എംബസികള്‍ക്ക് പുറത്ത് പ്രതിഷേധിക്കുക എന്നിവ ഉൾപെടെയുള്ള വിവിധ കാര്യങ്ങൾ ടൂൾ കിറ്റിൽ രേഖപെടുത്തിയിരുന്നു. ഇന്ത്യക്കെതിരായി കൂടുതൽ കലാപങ്ങളും ആക്രമണങ്ങളും ആസത്രണം ചെയ്താണ് ടൂൾകിറ്റ് പ്രചരിപ്പിച്ചതെന്നാണ് പിന്നീട് ഉണ്ടായ ആരോപണം.

Content Highlights; Activist, 21, Arrested From Bengaluru In Greta Thunberg “Toolkit” Case