സഭാ വിരുദ്ധരെ സ്ഥാനാർഥികളാക്കരുത്’; നിർദേശവുമായി കത്തോലിക്കാസഭ

Changanacherry Archbishop Mar Joseph Perumthottam's statement about selecting candidates

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കത്തോലിക്കാ സഭ. തിരഞ്ഞെടുപ്പിൽ സമുദായ വിരുദ്ധരെ സ്ഥാനാർഥികളായി പരിഗണിക്കരുതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ദീപിക പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് സഭയോട് ആലോചിച്ചു വേണമെന്ന പരോക്ഷ നിര്‍ദേശമാണ് ലേഖനത്തിലുള്ളത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയവരെ സ്ഥാനാര്‍ഥികളാക്കണമെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെടുന്നു.

സമുദായ വിരുദ്ധരെ ഒരിക്കലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കരുത്. സമുദായ വിരുദ്ധ നിലപാടുകളും ആദര്‍ശങ്ങളും ഉള്ളവര്‍ സമുദായത്തിന്റെ പേരില്‍ നിയമസഭയില്‍ കടന്നുകൂടുന്നത് സമുദായത്തിന് നന്മ ചെയ്യില്ലെന്നു മാത്രമല്ല ആപത്കരവുായിരിക്കുമെന്നും ലേഖനത്തില്‍ പറയുന്നു. 1951 ൽ‌ കോൺഗ്രസ് പ്രസിഡന്റ് ജവഹർലാൽ നെഹ്റു പിസിസികൾക്ക് കത്തയച്ചത് മാതൃകയാക്കണം. ന്യൂപക്ഷങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച നെഹ്‌റുവിന്റെ വിശാല വീക്ഷണം ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനും ഉണ്ടാകേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

content highlights: Changanacherry Archbishop Mar Joseph Perumthottam’s statement about selecting candidates