ചര്‍ച്ച പരാജയം; കെ.എസ്.ആർ.ടി.സി.യിൽ പണിമുടക്ക് തുടങ്ങി

KSRTC strike in Kerala

കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്വങ്ങള്‍ ഉന്നയിച്ച് ടിഡിഎഫും ബിഎംഎസുമാണ് പണിമുടക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങും. മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. ഒരുവിഭാഗം തൊഴിലാളികൾ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകൾ ഓടിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

സി.ഐ.ടി.യു., എ.ഐ.ടി.യു.സി. സംഘടനകൾ പണിമുടക്കുന്നില്ല. യൂണിയനുകളുമായി സിഎംഡി ബിജുപ്രഭാകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംഘടനകള്‍ സൂചന പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഏപ്രില്‍ ഒന്നുമുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്ന വിധത്തില്‍ ഉത്തരവിറക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ചൊവ്വാഴ്ച അര്‍ധരാത്രി 12ന് തുടങ്ങിയ പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി സമാപിക്കും. 

content highlights: KSRTC strike in Kerala