ഇടുക്കി ജില്ലക്കായി പതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; തെരഞ്ഞെടുപ്പ് നാടകമെന്ന് യുഡിഎഫ്

cm will announce 10000 crore package for idukki district

ഇടുക്കി ജില്ലക്കായി പതിനായിരം കോടി രൂപുടെ പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. അടുത്ത ദിവസം കട്ടപ്പനയിലെത്തുന്ന മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിക്കും. എന്നാൽ പാക്കേജ് തെരഞ്ഞെടുപ്പ് നാടകമാണെന്നും നാളെ ഇടുക്കിയിൽ വഞ്ചനാദിനം ആചരിക്കുമെന്നും യുഡിഎഫ് അറിയിച്ചു. 2018 ലെ പ്രളയത്തിൽ തകർന്ന ഇടുക്കിക്ക് കൈത്താങ്ങാകാൻ 2019 ലെ ബജറ്റിന് ശേഷം സർക്കാർ പ്രഖ്യാപിച്ചത് 5,000 കോടി രൂപയുടെ പാക്കേജ്. എന്നാൽ ഇത് നടപ്പാക്കാൻ സാധിച്ചില്ല.

ഇതോടെ 2020 ലെ ബജറ്റിൽ ആയിരം കോടിയുടെ പ്രായോഗിക പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിയിൽപ്പെട്ട് ഈ പാക്കേജും കടലാസിലൊതുങ്ങി. ഇതോടെ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നതോടെയാണ് പുതിയ പാക്കേജ് അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി കട്ടപ്പനയിൽ നാളെ 10,000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കും. അതേസമയം പ്രഖ്യാപിച്ചവ ഒന്നും നടപ്പാക്കാതെ പുതിയ പാക്കേജിനൊരുങ്ങുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ കളിയാണെന്നാണ് പ്രതിപക്ഷ ആരോപണം. കൂടാതെ നാളെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുഡിഎഫ് അറിയിച്ചിട്ടുണ്ട്.

Content Highlights; cm will announce 10000 crore package for idukki district