കുടിയേറ്റ വിലക്ക് പിൻവലിച്ച് ജോ ബൈഡൻ;  ഗ്രീന്‍കാര്‍ഡുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി

Joe Biden launches 100 days mask challenge makes quarantine mandatory for people entering us

കുടിയേറ്റ വിലക്ക് നീക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനഃരാരംഭിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് അമേരിക്കക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ സംരക്ഷിക്കണം എന്നു പറഞ്ഞാണ് ട്രംപ് ഗ്രീന്‍ കാര്‍ഡ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഗ്രീന്‍കാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ നയം അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് നിരോധനം നീക്കി കൊണ്ട് ബൈഡന്‍ പറഞ്ഞു. ഗ്രീന്‍കാര്‍ഡുകള്‍ നിരോധിക്കുന്നത് വ്യാവസായിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിക്കാലത്ത് ഗ്രീന്‍ കാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മഹാമാരിയുടെ മറവില്‍ ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുകയാണ് എന്നായിരുന്നു പൊതുവില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. രാജ്യത്തെ കുടിയേറ്റ വ്യവസ്ഥയില്‍ ബൈഡന്‍ വന്നതിന് ശേഷം നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ട്രംപിന്റെ വിവാദ തീരുമാനങ്ങളെല്ലാം നീക്കിയ ബൈഡന്‍ മുസ്‌ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനവും നീക്കിയിരുന്നു.

content highlights: Joe Biden Revokes Trump Ban On Many Green Card Applicants