പാചകവാതക വില വീണ്ടും കൂട്ടി; ഇത്തവണ കൂടിയത് 25 രൂപ

LPG price hike

രാജ്യത്ത്​ വീണ്ടും പാചക വാതക വില വർധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപയാണ്. നിലവിൽ ഗാർഹിക സിലിൻഡറിന്റെ വില 776 രൂപയായിരുന്നു. 

പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വർധനവാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16നും 50 രൂപ വീതം കൂട്ടി. ഫെബ്രുവരി 14ന് 50 രുപയുമാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ മാത്രം 100 രൂപയാണ്​ പാചകവാതകത്തിന്​ ഇതോടെ വർധിച്ചത്​. രാജ്യത്ത്​ പെട്രോൾ, ഡീസൽ വിലവർധനക്കൊപ്പം അടി​ക്കടിയുള്ള പാചകവാതക വില വർധനയും ജനങ്ങളെ പ്രതിസന്ധിയിലാക്കും. ​

content highlights: LPG price hike